'എന്നാലും ശരതി'ന്റെ ട്രെയിലർ പങ്കുവെച്ച് ദുൽഖർ സൽമാൻ

ശനി, 30 ജൂണ്‍ 2018 (18:07 IST)
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എന്നാലും ശരതിന്റെ’ ട്രെയിലര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാൻ‍. ചിത്രത്തിന്റെ കഥയും തിരക്കഥയും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണ് 'എന്നാലും ശരത്'.
 
കൃഷ്ണകല ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍ ഹരികുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സമകാലിക സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചാര്‍ളി ജോ, നിധി അരുണ്‍, നിത്യ നരേഷ്, ജോഷി മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ‍.
 
പോസ്റ്ററില്‍ തന്നെ 'എ കട്ട സസ്പെന്‍സ്' എന്നെഴുതിയിരിക്കുന്ന 'എന്നാലും ശരതി'ന്റെ ട്രെയിലർ പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തുന്ന തരത്തിലുള്ളതാണ്. ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം ബാലചന്ദ്ര മേനോൻ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍