വീണ്ടും ' പ്രായം നമ്മില്‍ മോഹം നല്‍കി ',ബോബന്‍ ആലുംമൂടന്‍ രണ്ടാം വരവില്‍ ഒപ്പം കൂടി സീരിയല്‍ താരങ്ങളും, വീഡിയോ കണ്ടില്ലേ?

കെ ആര്‍ അനൂപ്

ശനി, 13 മെയ് 2023 (14:48 IST)
നിറം എന്ന സിനിമയിലെ 'പ്രായം നമ്മില്‍ മോഹം നല്‍കി' പാടി നടന്നവര്‍ക്ക് ഇന്ന് പ്രായമായി. എന്നാല്‍ പ്രായത്തെ തോല്‍പ്പിച്ച നടന്‍ ബോബന്‍ ആലുംമൂടന്‍ അതേ ഗാനവുമായി വീണ്ടും എത്തിയിരിക്കുകയാണ്. താന്‍ തന്നെ അഭിനയിച്ച സിനിമയിലെ ഗാനരംഗം റീക്രിയേറ്റ് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് നടനും സംഘവും.
 
ശരത്ത് ദാസ്, ശ്രീകലാ ശശിധരന്‍, വിവേക് ഗോപന്‍ തുടങ്ങിയ സീരിയല്‍ താരങ്ങളും നടന്‍ ഒപ്പം ചേര്‍ന്നു.ബോബന്‍ പാട്ട് പാടി തുടങ്ങുമ്പോള്‍ അത് ഏറ്റെടുത്തുകൊണ്ട് വിവേകും ശരത്തും എത്തുകയും സിനിമയില്‍ ശാലിനി ചെയ്ത ഭാഗം ശ്രീകലയും ചെയ്യുന്നതായി കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sarath Das (@sarathdasz)

 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍