ദിലീപ് എത്തി,D148-ന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

വെള്ളി, 12 മെയ് 2023 (13:13 IST)
D148-ന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കട്ടപ്പനയിലാണ് ഷൂട്ട്. ചിത്രീകരണ സംഘത്തിന് ദിലീപ് ഇന്ന് ചേര്‍ന്നു.
 
സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഒരുക്കുന്ന സിനിമയില്‍ നീത പിള്ളയും അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
 
ദിലീപിന്റെ നായികമാരായി നീത പിളള, പ്രണിത സുഭാഷ് എന്നിവര് വേഷമിടുന്നു
 
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍. ബി. ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന D148-ന്റെ രണ്ടാം ഷെഡ്യൂള്‍ കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്.
 
ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍