മോഹൻലാലിന്റെ ലൂസിഫർ തന്നെ മുന്നിൽ ! വേഗത്തിൽ 50 കോടി പിന്നിട്ട മലയാള സിനിമകൾ

കെ ആര്‍ അനൂപ്

വെള്ളി, 12 മെയ് 2023 (16:34 IST)
2018 ഏഴു ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ എത്തിയതിന് പിന്നാലെ വേഗത്തിൽ അമ്പത് കോടി പിന്നിട്ട മലയാള സിനിമകളെ കുറിച്ചും നോക്കാം.
 
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ആണ് ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിലെത്തിയ ചിത്രം. നാലുദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ദുൽഖറിന്റെ കുറുപ്പ് ആണ് തൊട്ടു പുറകിൽ. അഞ്ചു ദിവസത്തെ കളക്ഷനും പ്രിവ്യൂ പ്രദർശനങ്ങളും ചേർത്താണ് 50 കോടിയിൽ എത്തിയത്.
 
അമൽ നീരദിൻറെ ഭീഷ്മ പർവ്വം ആറു ദിവസം എടുത്തു 50 കോടിയിൽ എത്താൻ. 2018 ആണ് നാലാം സ്ഥാനത്ത്. റോഷൻ ആൻഡ്രൂസിൻറെ കായംകുളം കൊച്ചുണ്ണിയുടെ അഞ്ചാം സ്ഥാനത്ത് 11 ദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബിൽ ചിത്രം എത്തിയത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍