അഭിഷേകിന് ഭാര്യയെ പേടിയാണെന്ന് സഹോദരി; മിണ്ടാതിരിക്കാൻ അഭിഷേക്

നിഹാരിക കെ.എസ്

ശനി, 24 മെയ് 2025 (17:20 IST)
ഐശ്വര്യ റായും ഭർത്താവ് അഭിഷേക് ബച്ചനും അകൽച്ചയിലാണെന്ന് ഏറെക്കാലമായി സംസാരമുണ്ട്. അതിവിദഗ്ധമായിട്ടാണ് ഐശ്വര്യ ഈ അഭ്യൂഹങ്ങൾ അവസാനിപ്പിച്ചത്. കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയ ഐശ്വര്യ റായുടെ ദൃശ്യങ്ങളായിരുന്നു ഇതിന് കാരണം. നെറ്റിയിൽ സിന്ദൂരമണിഞ്ഞാണ് ഐശ്വര്യ റായ് കാനിലെ ആദ്യ ദിവസം ക്യാമറകൾക്ക് മുന്നിലെത്തിയത്. 
 
2007 ലാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹം ചെയ്യുന്നത്. ഒരിക്കൽ കോഫി വിത്ത് കരൺ എന്ന ഷോയിൽ വെച്ച് ഐശ്വര്യയെക്കുറിച്ചുള്ള ചോദ്യത്തിന് അഭിഷേക് നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭാര്യയെയാണോ അമ്മയെയാണോ പേടി എന്ന് റാപിഡ് ഫയർ റൗണ്ടിൽ ചോദ്യം വന്നു. അമ്മയെയാണ് പേടിയെന്ന് അഭിഷേക് മറുപടി നൽകി. എന്നാൽ ഷോയിൽ ഒപ്പം വന്ന സഹോദരി ശ്വേത ബച്ചൻ തിരുത്താൻ ശ്രമിച്ചു. അഭിഷേകിന് ഭാര്യയെയാണ് പേടിയെന്ന് ശ്വേത പറഞ്ഞു. എന്നാൽ അഭിഷേക് എതിർത്തു. ഇത് എന്റെ റാപിഡ് ഫയർ റൗണ്ടാണ് നീ മിണ്ടാതിരിക്കൂ എന്ന് നടൻ മറുപടി നൽകി.
 
ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ അഭ്യൂഹങ്ങൾക്കിടെ ഏറ്റവും കൂടുതൽ സെെബറാക്രമണം നേരിട്ടവത് ശ്വേത ബച്ചനും അമ്മ ജയ ബച്ചനുമാണ്. രണ്ട് പേരുടെയും ഇടപെടലാണ് വിവാഹ ജീവിതത്തെ ബാധിച്ചതെന്നാണ് ഐശ്വര്യയുടെ ആരാധകരുടെ വാദം. കടുത്ത അധിക്ഷേപവും പരിഹാസങ്ങളും ട്രോളുകളും വന്നെങ്കിലും ശ്വേത ബച്ചൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ‌

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍