മരുമകള്‍ കുടുംബം നോക്കേണ്ടവള്‍ എന്ന് അമിതാഭ് ബച്ചൻ; വെറുതെയല്ല ഐശ്വര്യ ഇറങ്ങി ഓടിയതെന്ന് ആരാധകര്‍

നിഹാരിക കെ.എസ്

തിങ്കള്‍, 17 മാര്‍ച്ച് 2025 (10:45 IST)
അഭിഷേക് ബച്ചനുമായുള്ള വിവാഹ ശേഷം ഐശ്വര്യ റായ് സിനിമ ഉപേക്ഷിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞായിരുന്നു പിന്നീട് തിരിച്ചുവന്നത്. സിനിമയിലേക്ക് തിരികെ വന്നതിന് ശേഷം ബച്ചൻ കുടുംബവുമായി ഐശ്വര്യ ഒത്തുപോകാതെ വരികയായിരുന്നു. അഭിഷേകുമായി ഡിവോഴ്‌സിന് ഒരുങ്ങുകയാണെന്ന് പ്രചാരണം ഉണ്ടായി. ഐശ്വര്യ മകൾ ആരാധ്യയ്ക്കൊപ്പം  മറ്റൊരു വീട്ടിൽ ആണ് ഇപ്പോൾ താമസം എന്നതും ഈ പ്രചാരണത്തിന് ആക്കം കൂട്ടി.
 
ഇതിനിടെ ഐശ്വര്യയെക്കുറിച്ച് പണ്ടൊരിക്കല്‍ അഭിഷേക് ബച്ചന്റെ അച്ഛന്‍ അമിതാഭ് ബച്ചന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. ബച്ചന്‍ കുടുംബം എങ്ങനെയാണ് മരുമകളെ കണക്കാക്കുന്നത് എന്നതിന്റെ തെളിവായിട്ടാണ് സോഷ്യല്‍ മീഡിയ ബച്ചന്‍ സീനിയറുടെ വാക്കുകള്‍ ചര്‍ച്ചയാക്കുന്നത്.
 
'അവള്‍ വളരെ സിമ്പിളാണ്. അവളെക്കുറിച്ച് പറയപ്പെടുന്നതിനേക്കാളും സിമ്പിള്‍. അതുപോലെ ട്രെഡീഷണലും ആണ്. കൂടാതെ അവള്‍ കുടുംബം നോക്കാന്‍ പറ്റുന്നവളുമാണ്' എന്നായിരുന്നു അമിതാഭ് ബച്ചന്‍ പറഞ്ഞത്. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയ വീണ്ടും ഉയര്‍ത്തിക്കാണിക്കുകയാണ്. ഒരുപക്ഷെ തങ്ങളുടെ മരുമകള്‍ വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും കുടുംബിനിയായി മാറുകയും ചെയ്യണം എന്നാകും ബച്ചന്‍ കുടുംബം ആഗ്രഹിച്ചത്. അതാകാം ഐശ്വര്യ ആ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് ചിലര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍