Hit 3 OTT Release: തിയേറ്ററിൽ ഹിറ്റായ 'ഹിറ്റ് 3' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു; എവിടെ കാണാം?

നിഹാരിക കെ.എസ്

ശനി, 24 മെയ് 2025 (16:40 IST)
തിയേറ്ററിൽ വിജയം കൈവരിച്ച ‘ഹിറ്റ് 3’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ബോക്സ് ഓഫീസിൽ മെഗാ ബ്ലോക്ക്ബസ്റ്റർ കുതിപ്പായിരുന്നു ചിത്രം നടത്തിയത്. ഹിറ്റ് 3യുടെ ഒടിടി റിലീസ് സംബന്ധിച്ച അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചിത്രം മെയ് 29 ന് ഒടിടിയിലെത്തും. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലായി നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 
 
മെയ് ഒന്നിനാണ് ആഗോള റിലീസായി എത്തിയ ചിത്രം പുറത്തിറങ്ങി നാല് ദിവസം കൊണ്ട് ആഗോള ഗ്രോസ് കളക്ഷനിൽ 101 കോടി പിന്നിടുകയും ചെയ്തു. നാനിയുടെ സിനിമ തിയേറ്ററിൽ ഹിറ്റായിരുന്നു. ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത സിനിമയിൽ ശ്രീനിധി ഷെട്ടിയാണ് നായികയായി എത്തിയത്. 
 
തെലുഗിൽ വൻ വിജയം നേടിയ ‘ഹിറ്റ്’, ‘ഹിറ്റ് 2’ എന്നീ ചിത്രങ്ങളുടെ തുടർച്ചയാണ് ഹിറ്റ് 3. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രതീക്ഷകൾക്കൊത്ത് ഉയർന്ന ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു ഹിറ്റ് 3.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍