ബച്ചൻ കുടുംബത്തിൽ ആരും കേക്ക് മുറിക്കാറില്ല, ഹാപ്പി ബർത്ത് ഡേ പറയാറും ഇല്ല!

നിഹാരിക കെ എസ്

ബുധന്‍, 16 ഒക്‌ടോബര്‍ 2024 (11:11 IST)
ഒക്ടോബർ 11 നായിരുന്നു ബിഗ് ബി അമിതാഭ് ബച്ചന്റെ പിറന്നാൾ. എൺപതിരണ്ടാം ജന്മദിനമാണ് അദ്ദേഹവും ആരാധകരും ആഘോഷിച്ചത്. ബച്ചന്റെ പിറന്നാൾ അനുബന്ധിച്ച് ആർക്കും അറിയാത്ത ഒരു കഥ അടുത്തിടെ ജയാ ബച്ചൻ വെളിപ്പെടുത്തിയിരുന്നു. അമിതാഭ് ബച്ചന്റെ പിറന്നാൾ കഥ മാത്രമല്ല, ആ കുടുംബത്തിലെ ആരുടേയും പിറന്നാളിന് കേക്ക് മുറിക്കാറില്ലെന്നാണ് ജയാ ബച്ചൻ അടുത്തിടെ വെളിപ്പെടുത്തിയത്.
 
വെസ്റ്റേൺ കൾച്ചർ ഒന്നും തന്നെ നമ്മുടെ കുടുംബത്തിൽ വേണ്ട എന്നും, തീർത്തും ഇന്ത്യൻ പാരമ്പര്യങ്ങൾ പിൻതുടർന്നുകൊണ്ടുള്ള ആഘോഷങ്ങൾ മാത്രം മതി എന്നുമുള്ളത് അമിതാഭ് ബച്ചന്റെ അച്ഛന്റെ തീരുമാനമായിരുന്നു. അതനുസരിച്ച് ഒരിക്കൽ പോലും ബച്ചന്റെ പിറന്നാളിന് കേക്ക് കട്ട് ചെയ്യുകയും ഹാപ്പി ബർത്ത് ഡേ പാടുകയോ ചെയ്യാറില്ല.
 
പിറന്നാൾ കേക്കിന് മകരം, ഇന്ത്യൻ സ്വീറ്റ് ആയ പാൽഗോവാണ് വീട്ടിൽ എല്ലാവർക്കും വിതരണം ചെയ്യുന്നത്. അതിന് ശേഷം ഹർഷ് നവ്, വർഷ് നവ്, ജീവൻ ഉത്കർഷ് നവ് (പുതിയ വർഷം, പുതിയ സന്തോഷം, ജീവിതത്തിന്റെ ഒരു പുതിയ പുഷ്പ' എന്ന പാട്ട് പാടുകയാണത്രെ ചെയ്യാറ്. ഇത്ര വലിയ കുടുംബമായിട്ടും, പാരമ്പര്യമായ സംസ്കാരങ്ങളെ വിടാതെ മുറുകെ പിടിച്ചിരിക്കുന്ന ഇവരുടെ രീതി എടുത്തുപറയേണ്ടതാണ്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍