20 വര്‍ഷം മുമ്പത്തെ ഞാനാ..., ഈ സംവിധായകനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (10:30 IST)
+1 പഠിക്കുന്ന കാലം. ഇന്ന് മലയാളസിനിമയില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍. സോഷ്യല്‍ മീഡിയയില്‍ സജീവം. മറ്റാരുമല്ല ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയില്‍ എത്തിയ സംവിധായകന്‍ ഒമര്‍ ലുലു .2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വാണിജ്യപകരമായി മികച്ച വിജയം നേടി.
 
20 വര്‍ഷം മുമ്പത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍. +1 പഠിക്കുന്ന കാലം ആണെന്നും ഒമര്‍ പറയുന്നു.
2017ല്‍ ഹണി റോസ്, ബാലു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചങ്ക്സ് ചെയ്തു.ഒരു അഡാറ് ലവ് അദ്ദേഹം ചെയ്ത മറ്റൊരു സിനിമയാണ്. ലോക്ക് ഡൗണ്‍ കാലത്ത് നിരവധി ആല്‍ബങ്ങളും സംവിധായകന്‍ ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article