ഒന്നല്ല ഒന്നരക്കോടികാഴ്ചക്കാര്‍, 'അജഗജാന്തരം'ലെ 'ഒള്ളുള്ളേരു' ഒരിക്കല്‍ക്കൂടി കാണാം

കെ ആര്‍ അനൂപ്
ബുധന്‍, 19 ജനുവരി 2022 (10:16 IST)
ടിനു പാപ്പച്ചന്‍-ആന്റണി വര്‍ഗ്ഗീസ് കൂട്ടുകെട്ടിലുള്ള 'അജഗജാന്തരം' തിയേറ്ററുകളില്‍നിന്ന് കോടികള്‍ വാരി. സിനിമയുടെ റിലീസിന് മുമ്പ് തന്നെ പുറത്തിറങ്ങിയ പാട്ടുകള്‍ ഓരോന്നും ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.പൂരപ്പാട്ടായ 'ഒള്ളുള്ളേരു' എന്ന ഗാനത്തിന് 
ഒന്നരക്കോടി കാഴ്ച്ചക്കാര്‍ പിന്നിട്ടിരിക്കുന്നു.
 
'ഒള്ളുള്ളേരു' എന്ന നാടന്‍ പാട്ടിനെ ട്രാന്‍സ് താളത്തിനൊപ്പം ചേര്‍ത്തത് ആഘോഷ പാട്ട് ഉണ്ടാക്കിയത് സംഗീത സംവിധായകനായ ജസ്റ്റിന്‍ വര്‍ഗീസാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article