വിജയുടെ മാസ്റ്ററില്‍ അഭിനയിക്കാന്‍ വിളിച്ചു, പോകാന്‍ പറ്റിയില്ല, മനസ്സ് തുറന്ന് നടന്‍ ആന്റണി വര്‍ഗീസ്

കെ ആര്‍ അനൂപ്

ശനി, 25 ഡിസം‌ബര്‍ 2021 (09:18 IST)
വിജയ് ചിത്രം മാസ്റ്ററില്‍ അഭിനയിക്കാന്‍ നടന്‍ ആന്റണി വര്‍ഗീസിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ ആവാതെ പിന്മാറേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ആന്റണി.
 
മാസ്റ്ററില്‍ വിജയിനൊപ്പം അഭിനയിക്കാനിരുന്നതായിരുന്നു എന്ന് ആന്റണി വര്‍ഗീസ് പറയുന്നു. ആ സമയത്തായിരുന്നു അജഗജാന്തരത്തിന്റെ ഷൂട്ട്. മാസ്റ്റര്‍ ചിത്രീകരണവും ഒരേസമയം വന്നു. അജഗജാന്തരം പാതിവഴിയില്‍ നിര്‍ത്തി പോവാന്‍ ആവാത്തതിനാലാണ് മാസ്റ്ററില്‍ നിന്നും പിന്മാറിയതെന്ന് ആന്റണി വര്‍ഗീസ് പറയുന്നു. അണിയറ പ്രവര്‍ത്തകരോട് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. അന്യഭാഷ ചിത്രങ്ങളില്‍ നല്ലൊരു അവസരത്തിനായി കാത്തിരിക്കുകയാണ് ആന്റണി വര്‍ഗീസ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ്സ് തുറന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍