കജോളിന്റെ മകളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി, കാരണം മയക്കുമരുന്നടി! സ്‌കൂളിലെത്തി പ്രശ്‌നമുണ്ടാക്കി കജോള്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 27 ജനുവരി 2024 (21:06 IST)
nysa
അജയ് ദേവ്ഗണ്‍-കജോള്‍ താരദമ്പതികളുടെ മകളാണ് നൈസ. സോഷ്യല്‍ മീഡികളില്‍ താരമാണ് നൈസ. എന്നാലിപ്പോള്‍ നൈസയെ കുറിച്ചുള്ള ഒരു വിവരം പുറത്തുവന്നിരിക്കുകയാണ്. താരം പഠനകാലത്ത് സ്‌കൂളില്‍ പ്രശ്‌നമുണ്ടാക്കിയതും സ്‌കൂളില്‍ നിന്ന് പുറത്താക്കിയതുമായ വിവരമാണ് പുറത്തുവന്നത്. മകളെ പുറത്താക്കിയതിന് കജോള്‍ സ്‌കൂളിലെത്തി പ്രശ്നമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഇത് സംബന്ധിച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളുടെ ഉറവിടം.
 
'ഒരു വര്‍ഷം മുമ്പ് സിംഗപ്പൂരിലെ ഡോവറിലെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രശ്നങ്ങളുണ്ടാക്കയതിന് താരപുത്രിയെ പുറത്താക്കിയെന്ന് ചില ഇന്ത്യക്കാരില്‍ നിന്നും അറിഞ്ഞു. കാശുകാരായ റഷ്യക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളാണ്. ആ നടി സിംഗപ്പൂരിലേക്ക് വരികയും സ്‌കൂളില്‍ വന്ന് പ്രശ്നമുണ്ടാക്കുകയും ചെയ്തു. പക്ഷെ അവരുടെ സ്വാധീനമൊന്നും വില പോയില്ല. മകളെ സ്‌കൂളില്‍ നിന്നും പുറത്താക്കുക തന്നെ ചെയ്തു. അവിടുത്തെ ഇന്ത്യാക്കാര്‍ക്കെല്ലാം ഇതറിയാം'- എന്നായിരുന്നു പോസ്റ്റ്.
 
പിന്നാലെ സോഷ്യല്‍ മീഡിയ ആ താരപുത്രി നൈസയാണെന്ന് ഉറപ്പിക്കുകയായിരുന്നു. സിംഗപ്പൂരില്‍ പഠിച്ച ഒരേയൊരുു താരപുത്രി നൈസയാണെന്ന് സോഷ്യല്‍ മീഡിയ വെളിപ്പെടുത്തുന്നു. മയക്കുമരുന്ന് ഉപയോഗമോ, സ്ഹപാഠികളോട് മോശമായി പെരുമാറിയതോ ആകാം പുറത്താകലിന്റെ കാരണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടാലും വീട്ടിലിരുന്ന് പഠിക്കാനും പരീക്ഷയെഴുതാനും സാധിക്കും. അങ്ങനെയാകും നൈസ പാസായതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഈ സമയത്ത് വിമല്‍ ദേവ്ഗണ്‍ അവിടെ സ്വന്തമായൊരു അപ്പാര്‍ട്ട്മെന്റ് തന്നെ വാങ്ങിയിരുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article