ഇനി 150 കോടിയിലേക്ക്, മൂന്നാഴ്ചയ്ക്ക് ശേഷവും 350ല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ 'ആവേശം'

കെ ആര്‍ അനൂപ്
ശനി, 27 ഏപ്രില്‍ 2024 (10:48 IST)
ഫഹദ് ഫാസിലിന്റെ എക്കാലത്തെയും വലിയ വിജയമായി ആവേശം മാറിക്കഴിഞ്ഞു. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായാണ് പ്രദര്‍ശനത്തിന് എത്തിയത്. മൂന്നാഴ്ചകള്‍ പിന്നിട്ടിട്ടും 350ല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആണ് ആവേശം ആവേശകരമായി പ്രദര്‍ശനം തുടരുന്നത്.
 
ആഗോളതലത്തില്‍ ആവേശം 100 കോടി കടന്ന് 150 കോടിയിലേക്കുള്ള കുതിപ്പിലാണ്. ഏപ്രില്‍ 11ന് റിലീസ് ചെയ്ത ചിത്രം തുടര്‍ച്ചയായി മൂന്ന് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ആഗോളതലത്തിലും സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്.
 
മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article