Antony Varghese: 'ചീത്ത വിളിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കുമുള്ള മറുപടി ഇതാണ്'; ആന്റണി വര്‍ഗീസിന്റെ ഭാര്യയുടെ കുറിപ്പ്

കെ ആര്‍ അനൂപ്
വെള്ളി, 12 മെയ് 2023 (09:16 IST)
കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള മറുപടി ഇതാണ് എന്ന് പറഞ്ഞുകൊണ്ട് ആന്റണി വര്‍ഗീസിന്റെ ഭാര്യ അനീഷ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നടനെതിരെ സംവിധായകന്‍ ജൂഡ് ആന്റണി നടത്തിയ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ചര്‍ച്ചയായി മാറിയിരുന്നു. പിന്നാലെ മാധ്യമങ്ങളെ കണ്ട് തന്റെ ഭാഗം ആന്റണി വിശദീകരിക്കുകയും ചെയ്തു.ഇത്രയും ദിവസം ഞങ്ങള്‍ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്തു ന്യായം 
ഉള്ളത് കൊണ്ട് മാത്രമാണെന്ന് അനീഷ് പറയുന്നു.
 
'ആര്‍ക്കും എന്തും പറയാം പക്ഷെ പറയേണ്ടേ കാര്യങ്ങള്‍ സത്യസന്ധമായി പറയണം... ഇത്രയും ദിവസം ഞങ്ങള്‍ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്തു ന്യായം ഉള്ളത് കൊണ്ട് മാത്രമാണ്. മോശം രീതിയില്‍ ഉള്ള പല മെസേജുകളും കമന്റുകളും പലതും കണ്ടിട്ടും ഞാനും എന്റെ ഭര്‍ത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം 
എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഞങ്ങള്‍ക്ക് ഉള്ളത് കൊണ്ടാണ്.... കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള മറുപടി ഇതാണ്....',- അനീഷ കുറിച്ചു.
 
 
ഒരമ്മയ്ക്കും സഹിക്കാന്‍ പറ്റാത്ത കാര്യമാണ് ജൂഡ് പറഞ്ഞതെന്ന് ആന്റണി വര്‍ഗീസ്. അദ്ദേഹത്തിന്റെ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാന്‍ ഉപയോഗിക്കുകയാണ്.അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നുവെന്നും ആന്റണി വര്‍ഗീസ് പറഞ്ഞു.
 
നിര്‍മ്മാതാവിന്റെ കൈയില്‍നിന്ന് വാങ്ങിയ പൈസ ഉപയോഗിച്ച് എല്ലാ സഹോദരിയുടെ വിവാഹം നടത്തിയതെന്ന് ആന്റണി വര്‍ഗീസ്. 2020 ജനുവരി 27ന് അവനെ പണം തിരികെ കൊടുത്തു എന്ന് ആന്റണി. സഹോദരിയുടെ വിവാഹം നടന്നത് 2021 ജനുവരി 18നാണ്, അതായത് അവരുടെ പണം വാങ്ങി ഒരു വര്‍ഷത്തിനു ശേഷമാണ് അനുജത്തിയുടെ വിവാഹം നടന്നത്. എല്ലാ രേഖങ്ങളും എല്ലാവര്‍ക്കും പരിശോധിക്കാം എന്നും ആന്റണി വര്‍ഗീസ് പറഞ്ഞു.
 
ചെയ്യാതിരുന്ന സിനിമയുടെ സെക്കന്‍ഡ് ഹാഫില്‍ ആശയക്കുഴപ്പമുണ്ടായി. അതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ജൂഡ് ആന്റണി അസഭ്യം പറയുകയാണ് ഉണ്ടായതെന്ന് ആന്റണി വര്‍ഗീസ് പറഞ്ഞു. അതിനെ തുടര്‍ന്നാണ് സിനിമയില്‍ നിന്നും പിന്മാറിയത് എന്ന് നടന്‍ വ്യക്തമാക്കി.
 
സംഘടനകള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ച വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് പിന്നിലുള്ള കാരണമെന്താണെന്നാണ് ആന്റണി ചോദിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article