തൃശൂര്‍ സിവില്‍ സ്റ്റേഷനില്‍ ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. കേരള പൊലീസിന്റെ കെ 9 (K 9) ഡോഗ് സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.
കലക്ടറേറ്റ് വരാന്തയിലും മറ്റു ഭാഗങ്ങളിലുമായി അര മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ബോംബ് ഭീഷണിയില്ലെന്നു ഡോഗ് സ്‌ക്വാഡ് സ്ഥിരീകരിച്ചു.
രാവിലെ 4.30 നാണ് ആര്‍ഡിഒയുടെ ഔദ്യോഗിക ഇ മെയിലിലേക്ക് റാണ തഹവൂര്‍ എന്ന വ്യക്തിയുടെ പേര് ചേര്‍ത്ത മെയില്‍ ഐഡിയില്‍ നിന്നാണ് ഉച്ചയ്ക്ക് ഒന്നരയോടെ ബോംബ് വെക്കുമെന്ന രീതിയില്‍ ഭീഷണി സന്ദേശം ലഭിച്ചത്.