നിവിന്‍ പോളി ഇത്തവണയും പണി പറ്റിച്ചു! 'മലയാളി ഫ്രം ഇന്ത്യ'ആദ്യദിനം നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വ്യാഴം, 2 മെയ് 2024 (17:40 IST)
വലിയ പ്രതീക്ഷകളോടെയാണ് നിവിന്‍ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ'പ്രദര്‍ശനത്തിന് എത്തിയത്. ആദ്യദിനം സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. റിലീസ് ദിവസം ചിത്രം നേടിയ കളക്ഷന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
നിവിന്‍ പോളി ചിത്രം ആദ്യദിനം ഇന്ത്യയില്‍ നിന്ന് മാത്രം 2.75 കോടി രൂപ കളക്ഷന്‍ നേടി. മെയ് 1 ബുധനാഴ്ച 64.39% ഒക്യുപന്‍സി ഉണ്ടായിരുന്നു. രാവിലെത്തെയും ഉച്ചകഴിഞ്ഞ് ഉള്ളതും ഈവനിംഗ് ഷോകളിലും ഉയര്‍ന്ന ഒക്യുപന്‍സി രേഖപ്പെടുത്തിയപ്പോള്‍ നൈറ്റ് ഷോയ്ക്ക് പ്രതീക്ഷിച്ച അത്രയും ആള് കയറിയില്ല.രാവിലെ, ഉച്ചകഴിഞ്ഞ്, വൈകുന്നേരം, രാത്രി ഷോകളില്‍ യഥാക്രമം 63.45%, 69.44%, 64.76%, 59.89% ഒക്യുപന്‍സി രേഖപ്പെടുത്തി.
 
വരുംദിവസങ്ങളില്‍ മികച്ച പ്രതികരണങ്ങള്‍ ലഭിക്കുകയാണെങ്കില്‍ സിനിമയ്ക്ക് ആള് കയറും. 
 
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'മലയാളി ഫ്രം ഇന്ത്യ'യില്‍ നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, മഞ്ജു പിള്ള, ഷൈന്‍ ടോം ചാക്കോ, സലിം കുമാര്‍, വിജയകുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article