സിനിമയിൽ നിലനിൽക്കാൻ കഴിയുമോ എന്ന പേടി തനിക്ക് ഉണ്ടായിരുന്നതായി നടൻ നിവിൻ പോളി. സിനിമകൾ പരാജയപ്പെട്ടാൽ കരിയർ ഇല്ലാതാകുമോ എന്ന ഭയം ഉണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ വിജയപരാജയങ്ങൾ നോക്കിയല്ല സിനിമ തിരെഞ്ഞെടുക്കുന്നതെന്നും താരം പറയുന്നു.
പരാജയത്തെ പറ്റിയോർത്ത് ഇന്ന് പേടിയൊന്നുമില്ല. മനസ്സിനിഷ്ടപ്പെട്ട, പ്രേക്ഷകരെ രസിപ്പിക്കുന്ന വ്യത്യസ്‌തമായ സിനിമകളിൽ അഭിനയിക്കാനാണ് ശ്രമിക്കുന്നത്.പരാജയപ്പെടുമോ എന്ന് പേടിച്ചിരുന്നാല്‍ സമാധാനമുള്ള മനസോടെ സിനിമ തിരഞ്ഞെടുക്കാന്‍ കഴിയാതെ വരും.
എല്ലാ മേഖലയിലും ഇള്ളതുപോലെ വിജയിച്ചാലേ, പണമുണ്ടാക്കിയാലേ ഒരാള്‍ മിടുക്കനാവൂ എന്ന തോന്നല്‍ സിനിമയിലുമുണ്ട്. സമൂഹത്തിന്റെ കാഴ്ചപ്പാട് തോറ്റവന് എതിരാണ്. വിജയിച്ചവനൊപ്പമേ ആളുണ്ടാവൂ.സൊസൈറ്റി നൽകുന്ന ഈ പ്രഷർ വളരെ വലുതാണ്.
കയ്യില്‍ പൈസ വന്നാല്‍ മാത്രമേ സന്തോഷമുള്ളൂ എന്ന തോന്നല്‍ മാറ്റിയാല്‍ സമാധാനമായി സിനിമ ചെയ്യാം. പിന്നെ നിന്റെ ഇത്രയും വര്‍ഷം പോയില്ലേ എന്ന ഡയലോഗ് കേള്‍ക്കാതിരിക്കുക. മനസ് പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അത് കേൾക്കുക നിവിൻ പറഞ്ഞു