Nita Ambani :മിസ് വേൾഡ് വേദിയിൽ ബനാറസി സാരിയിൽ തിളങ്ങി നിത അംബാനി: ചിത്രങ്ങൾ

അഭിറാം മനോഹർ
തിങ്കള്‍, 11 മാര്‍ച്ച് 2024 (20:51 IST)
Nita Ambani
ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മിസ് വേള്‍ഡ് 2024 വേദിയില്‍ ബനാറസി ജംഗ്ല സാരിയില്‍ തിളങ്ങി നിത അംബാനി. കറുപ്പ് നിറത്തിലുള്ള എംബ്രോയ്ഡറി വര്‍ക്കുകള്‍ നിറഞ്ഞ സ്വര്‍ണ നൂലിഴകളാല്‍ അലങ്കരിച്ച മനോഹരമായ സാരിയാണ് നിത അംബാനി ധരിച്ചത്.
 
മനീഷ് മല്‍ഹോത്രയാണ് സാരി ഡിസൈന്‍ ചെയ്തത്. കറുപ്പ് നിറത്തിലുള്ള ബ്ലൗസാണ് നിത ഇതിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. സാരിക്ക് മാച്ച് ചെയ്ത് കൊണ്ടാണ് കമ്മലും ധരിച്ചിരിക്കുന്നത്. മിസ് വേള്‍ഡ് ഫൈനലില്‍ ബ്യൂട്ടി വിത്ത് എ പര്‍പ്പസ് ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരവും നിത അംബാനി നേടിയിരുന്നു. ഇത് സ്വീകരിക്കാനായി എത്തിയ ലുക്കാണ് ഇപ്പോള്‍ എല്ലാവരുടെയും മനം കവര്‍ന്നിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article