കമല്ഹാസന്-മണിരത്‌നം ചിത്രം തഗ് ലൈഫ് ഒരുങ്ങുകയാണ്. പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധ നേടിയ ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കുന്നു. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ ഒരു മണിരത്‌നം ചിത്രത്തിന്റെ ഭാഗമാകുന്നത്.പീരിയഡ് ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. മാര്‍ച്ച് അവസാനത്തോടെ സിനിമയുടെ ചിത്രീകരണത്തിനായി അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും സൈബീരിയയിലേക്ക് പോകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
തൃഷ, ജയം രവി, അഭിരാമി, നാസര്‍, ഗൗതം കാര്‍ത്തിക്, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്ജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.