'പ്രേക്ഷകരില്‍ നിരാശയുണ്ടാകുന്നതിന് കാരണം ഇതാണ്';മലൈക്കോട്ടൈ വാലിബന്‍ നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

കെ ആര്‍ അനൂപ്

ബുധന്‍, 28 ഫെബ്രുവരി 2024 (09:17 IST)
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി സിനിമ മലൈക്കോട്ടൈ വാലിബന്‍ ഒടിടിയില്‍ എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.ഷിബു ബേബി ജോണ്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഹരീഷ് പേരാടി, ഡാനിഷ്, മനോജ്, കഥ നന്ദി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാല്‍ സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ശക്തമായ ഡീഗ്രേഡിങ് നേരിടേണ്ടി വന്നു.ഒടിടിയില്‍ എത്തിയപ്പോള്‍ അതിന് മാറ്റം വന്നു. ഇപ്പോഴിതാ സിനിമ ഒടിടിയില്‍ എത്തിയതിന് ശേഷം നിര്‍മാതാവ് ഷിബു ബേബി ജോണ്‍ നല്‍കിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
 
'ഒരു സിനിമ പോലും മോശമാകണമെന്ന് കരുതി ആരും എടുക്കുന്നില്ല. മമ്മൂക്ക വളരെ ബോള്‍ഡായി കുറെ എക്‌സ്പിരിമെന്റല്‍ സിനിമകള്‍ ചെയ്തു. അതിന് വലിയ സ്വീകാര്യത ലഭിച്ചു. അതുപോലെ മലൈക്കോട്ടൈ വാലിബന്‍ മോഹന്‍ലാലിന് ചലഞ്ചിങ്ങായ പരീക്ഷണ സിനിമയായിരുന്നു.പക്ഷെ റിലീസിന്റെ തുടക്കത്തില്‍ നെഗറ്റീവ് വന്നു. മലൈക്കോട്ടൈ വാലിബന്‍ മലയാള സിനിമയിലെ ഒരു ഗെയിം ചേഞ്ചര്‍ തന്നെയാണ്. മോഹന്‍ലാലിന്റെ കരിയറിലെ ലാന്റ് മാര്‍ക്കാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലില്‍ നിന്നും മാസ് സൂപ്പര്‍ ഹീറോ അമാനുഷികന്‍ റോളുകളാണ് സമൂഹം കാണാന്‍ ആഗ്രഹിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടാവാം പ്രേക്ഷകരില്‍ നിരാശയുണ്ടാകുന്നതിന് കാരണമെന്നാണ്'- ഷിജു ബേബി ജോണ്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സിനിമ അവസാനിപ്പിക്കുമ്പോള്‍ സൂചന നല്‍കുന്നുണ്ട്. ചിത്രം പരാജയപ്പെട്ട സാഹചര്യത്തില്‍ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന സംശയങ്ങളും ഉയരുന്നു.ഒടിടിയില്‍ എത്തിയതിന് പിന്നാലെ രണ്ടാം ഭാഗം ആവശ്യപ്പെട്ട് നിരവധി ആരാധകര്‍ എത്തുന്നു.മലൈക്കോട്ടൈ വാലിബിന്‍ ഒരു ക്ലാസിക് സിനിമാ കാഴ്ച ആണെന്നും ആ സിനിമയെ ആ രീതിയിലാണ് നോക്കി കാണേണ്ടതെന്നും പ്രേക്ഷകര്‍ പറയുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍