കാത്തിരിപ്പ് വെറുതെ ആവില്ല,വിക്രമിന്റെ 'തങ്കലാന്‍' വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 27 ഫെബ്രുവരി 2024 (15:17 IST)
നടന്‍ വിക്രമിന്റെ പീരിയോഡിക് ആക്ഷന്‍ ചിത്രം 'തങ്കലാന്‍' റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോള്‍ അത് ഏപ്രിലിലേക്ക് മാറ്റി.
 
കര്‍ണ്ണാടകയിലെ കോലാര്‍സ്വര്‍ണ്ണഖനിയിലെ (Kolar Gold Fields - KGF) തൊഴിലാളികളുടെ യഥാര്‍ത്ഥ ജീവിത സംഭവങ്ങളാണ് സിനിമ പറയുന്നത്. സിനിമയുടെ ടീസര്‍ നവംബറില്‍ പുറത്തുവന്നിരുന്നു. സിനിമയ്ക്കായി ക്രിയേറ്റ് ചെയ്ത സെറ്റില്‍ അല്ല യഥാര്‍ത്ഥ കോലാര്‍സ്വര്‍ണ്ണഖനിയില്‍ തന്നെയാണ് ചിത്രം ഷൂട്ട് ചെയ്തത് എന്നാണ് പുതിയ വിവരം.
നേരത്തെ, ടീസര്‍ ലോഞ്ചിനിടെ, ഷൂട്ടിംഗ് ലൊക്കേഷനിലെ കഷ്ടപ്പാടുകളെ കുറിച്ച് വിക്രം തുറന്നു പറഞ്ഞിരുന്നു.
മുഴുവന്‍ സിനിമയും ചിത്രീകരിച്ചിരിക്കുന്നത് കെജിഎഫിന്റെ യഥാര്‍ത്ഥ ലൊക്കേഷനുകളിലും അതിനടുത്തുള്ള ഗ്രാമങ്ങളിലും ആയിരുന്നു. കാഴ്ചക്കാര്‍ക്ക് യഥാര്‍ത്ഥ അനുഭവം നല്‍കാനാണ് കെജിഎഫില്‍ തന്നെ ചിത്രീകരിച്ചത്.
 
 വിക്രം, പശുപതി, മാളവിക മോഹനന്‍, പാര്‍വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം ജിവി പ്രകാശ് കുമാറാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വര്‍ണ്ണ ഖനികളില്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്ത ആളുകളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്.ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി ചിത്രം 2024 ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍