മസില്‍ കണ്ടാ...ഒരു മാസത്തിന് ശേഷം ജിമ്മില്‍ പാര്‍വതി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 27 ഫെബ്രുവരി 2024 (12:08 IST)
parvathy r krishna
പാര്‍വതി ആര്‍ കൃഷ്ണ എന്ന നടിയെ മലയാളികള്‍ കൂടുതല്‍ അറിയുന്നത് മിനി സ്‌ക്രീനില്‍ അവതാരക ആയി എത്തിയപ്പോഴാണ്. സോഷ്യല്‍ മീഡിയ ലോകത്ത് നിരവധി ഫോട്ടോഷൂട്ടുകള്‍ താരം നടത്താറുണ്ട്. അഭിനയം പോലെ തന്നെ തന്റെ ഇഷ്ടങ്ങളുടെ പുറകെ സഞ്ചരിക്കാനാണ് താരത്തിന് ഇഷ്ടം. ടെലിവിഷന്‍ അവതാരകയായി തന്നെ ആയിരുന്നു പാര്‍വതി കരിയര്‍ ആരംഭിച്ചത് പിന്നീട് അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PARVATHY (@parvathy_r_krishna)

അമ്മ മാനസം എന്ന സീരിയലിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് പാര്‍വതി എത്തിയത്. പ്രസവശേഷം ശരീര ഭാരം വര്‍ധിച്ചതും പിന്നെ അത് കുറച്ചുതുമെല്ലാം എങ്ങനെയായിരുന്നു എന്ന കാര്യം താരം ആരാധകരോട് യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. ഇപ്പോള്‍ ഫിറ്റ്‌നസിന് കൂടുതല്‍ ശ്രദ്ധ കൊടുക്കുകയാണ് താരം.ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
 
ജിമ്മില്‍ സ്ഥിരമായി പോവാന്‍ തുടങ്ങിയിട്ട് താരം കുറച്ചേ ആയിട്ടുള്ളൂ. ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ട്രെയിനര്‍ക്കൊപ്പം ഉള്ള ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ് പാര്‍വതി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PARVATHY (@parvathy_r_krishna)

  'എന്നും ജിമ്മില്‍ വന്നാലെ ഇങ്ങനെ മസില്‍ വരൂളൂന്ന് പറയാന്‍ പറഞ്ഞു... ഒരു മാസത്തിന് ശേഷം തിരികെ ജിമ്മില്‍'-എന്നാണ് പാര്‍വതി എഴുതിയത്.
 
 പ്രസവശേഷം കൂടിയ തടി 86 കിലോയില്‍ നിന്ന് 57 കിലോയാക്കിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോ താരം പങ്കുവെച്ചിരുന്നു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍