Nayanthara's new house: രജനികാന്തിന്റെ അയല്‍വാസിയാകാന്‍ നയന്‍താര; ആഡംബര വീടിന് 26 കോടി ! ബാത്ത്‌റൂം 1500 സ്‌ക്വയര്‍ ഫീറ്റ്

Webdunia
ശനി, 9 ജൂലൈ 2022 (11:55 IST)
Nayanthara - Vignesh Shivan New House: നയന്‍താര-വിഘ്നേഷ് ശിവന്‍ താരവിവാഹം സിനിമാലോകം വലിയ ആഘോഷമാക്കിയതാണ്. ഹണിമൂണിന് ശേഷം ഇരുവരും വീണ്ടും സിനിമ തിരക്കുകളിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിനിടയിലാണ് നയന്‍താര കോടികള്‍ മുടക്കി ചെന്നൈയില്‍ രണ്ട് ആഡംബര വീടുകള്‍ സ്വന്തമാക്കിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്.
 
ചെന്നൈയില്‍ 26 കോടി രൂപ ചെലവഴിച്ചാണ് നയന്‍താര ഓരോ വീടുകളും നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദളപതി രജനികാന്ത് ആണ് നയന്‍താര-വിഘ്നേഷ് ശിവന്‍ ദമ്പതികളുടെ ആഡംബര വീടിന് തൊട്ടടുത് താമസിക്കുന്നത് !
 
സ്വിമ്മിങ് പൂള്‍, സിനിമ തിയറ്റര്‍, ജിംനേഷ്യം എന്നിവയെല്ലാം ആഡംബര വീട്ടിലുണ്ട്. 16,500 സ്‌ക്വയര്‍ ഫീറ്റാണ് ഒരു വീടിന്റെ വലുപ്പം. ബാത്ത്റൂം മാത്രം 1500 സ്‌ക്വയര്‍ ഫീറ്റ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് വിഘ്നേഷ് ശിവനുള്ള വിവാഹ സമ്മാനമായി ഈ വീട് നല്‍കാനാണ് നയന്‍താരയുടെ തീരുമാനം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article