ഒ.ടി.ടി റിലീസിനൊരുങ്ങി നയന്‍താരയുടെ 'നെട്രികണ്‍',15 കോടി രൂപയ്ക്ക് സ്ട്രീമിംഗ് അവകാശങ്ങള്‍ നേടി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍

കെ ആര്‍ അനൂപ്

ബുധന്‍, 21 ജൂലൈ 2021 (14:54 IST)
നയന്‍താരയുടെ പുതിയ ചിത്രമാണ് 'നെട്രികണ്‍'. ആദ്യമായി വിഘ്‌നേഷ് ശിവന്‍ നിര്‍മ്മിക്കുന്ന ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് അവകാശങ്ങള്‍ നേടി എന്നാണ് വിവരം. റിലീസ് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം 15 കോടി രൂപയ്ക്ക് വിറ്റതായി റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഏകദേശം ഒരു വര്‍ഷമായി സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
 
 മിലിന്ദ് റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം അജ്മലാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍