'ശക്തിയും മുന്‍വിധിയും'; മാലിക് പുത്തന്‍ ടീസര്‍ കാണാം

കെ ആര്‍ അനൂപ്

തിങ്കള്‍, 19 ജൂലൈ 2021 (09:19 IST)
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ. 'ശക്തിയും മുന്‍വിധിയും' എന്ന പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് ആമസോണ്‍ പ്രൈം.
കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ സംവിധായകന്റെ ഭാവനയും കൂടി ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. വിനയ് ഫോര്‍ട്ടും ദിലീഷ് പോത്തനും ചെറിയ വേഷത്തില്‍ എത്തുന്ന ജോജുവും അടക്കം ഓരോരുത്തരുടെയും മത്സരിച്ചുള്ള അഭിനയമാണ് കാഴ്ചവച്ചത്.സലിം കുമാര്‍, ദിനേഷ് പ്രഭാകര്‍, മാലാപാര്‍വ്വതി, ദിവ്യപ്രഭ, അപ്പാനി ശശി, ഇന്ദ്രന്‍സ്, സുധി കോപ്പ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍