ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ പിറന്ന സി യു സൂണിന് രണ്ടാം ഭാഗം വരുന്നു. കൊവിഡ്ക്കാലത്ത് ചിത്രീകരിച്ച സിനിമ ആമസോണ്‍ പ്രൈമിലായിരുന്നു റിലീസ് ചെയ്തത്.മലയാളികളല്ലാത്തവരുടെ ഇടയിലും ചിത്രം സ്വീകരിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് സി യു സൂണ്‍ എന്ന് നടി ത്രിഷ പറഞ്ഞിരുന്നു. ഇപ്പോളിതാ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.