16,500 സ്‌ക്വയര്‍ഫീറ്റ് വരുന്ന വീട്, നയന്‍താരയുടെ സ്വപ്ന ഭവനത്തിന്റെ പ്രത്യേകതകള്‍

കെ ആര്‍ അനൂപ്
ബുധന്‍, 4 ഒക്‌ടോബര്‍ 2023 (09:08 IST)
മലയാളികളുടെയും പ്രിയ താരങ്ങളില്‍ ഒരാളാണ് നയന്‍താര. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ ലിസ്റ്റില്‍ മുന്നിലുണ്ടാകും നയന്‍സ്. സ്വന്തമായി ജെറ്റ് വിമാനം ഉള്ള തെന്നിന്ത്യയിലെ ഏക നടിയായ നയന്‍സിന് ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ 16,500 സ്‌ക്വയര്‍ഫീറ്റ് വരുന്ന വീട് സ്വന്തമായി ഉണ്ട്. തമിഴ്‌നാട്ടിലെ വിവിഐപികള്‍ താമസിക്കുന്ന ചെന്നൈയിലെ ഇടമാണ് പോയസ് ഗാര്‍ഡന്‍.
 
പോയസ് ഗാര്‍ഡനില്‍ അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും വീടുണ്ടായിരുന്നു. സൂപ്പര്‍താരം രജനികാന്തിനും മരുമകന്‍ ധനുഷിനും ഇവിടെ വീടുണ്ട്. ഇതേ ഇടത്തില്‍ തന്നെയാണ് നയന്‍താരയുടെയും ആഡംബര ഭവനം.  
 
 തമിഴ്‌നാട് മുതല്‍ മുംബൈ വരെ നാല് ആഡംബര വീടുകളാണ് നയന്‍താരയ്ക്ക് ഉള്ളത്.പോയസ് ഗാര്‍ഡനിലെ വീട്ടില്‍ നാല് കിടപ്പുമുറികളാണ് ഉള്ളത്. നീന്തല്‍ കുളം തിയറ്റര്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായ ജിം ഒക്കെ ഉള്‍ക്കൊള്ളുന്നതാണ് ഭവനം. വീടിന്റെ ബാത്‌റൂം ഏരിയ മാത്രം 1500 ചതുരശ്ര അടി വരുമെന്നാണ് കേള്‍ക്കുന്നത്. മക്കള്‍ക്കായി പ്രത്യേക മുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article