തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ അവധി ആഘോഷ ചിത്രങ്ങളാണ് . വിഘ്നേഷ് ശിവൻ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ മറ്റൊരു സർപ്രൈസു കൂടിയുണ്ട് താരങ്ങളുടെ ഈ യാത്രയ്ക്കുണ്ട്.
ഇന്ന് കോളിവുഡിന്റെ ലേഡി സൂപ്പർസ്റ്റാറിന്റെ 35ആം പിറന്നാളാണ്. പിറന്നാൾ ആഘോഷിക്കാൻ കൂടിയാണ് താരങ്ങൾ ന്യൂയോർക്കിൽ എത്തിയിരിക്കുന്നത്. വിഘ്നേഷ് തന്നെയാണ് പിറന്നാൾ ആഘോഷകാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ന്യൂയോർക്കിൽ നിന്നുള്ള താരങ്ങളുടെ റൊമാന്റിക് നിമിഷങ്ങളും പങ്കുവെച്ചിട്ടുണ്ട്. താരങ്ങളുടെ ന്യൂയോർക്ക് ഇവധി ആഘോഷ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.