തെന്നിന്ത്യന്‍ ഗ്ലാമര്‍നടി നമിത കിണറ്റില്‍ വീണു. ബൌ വൌ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് 35 അടി താഴ്‌ചയുള്ള കിണറ്റിലേക്ക് നടി പതിച്ചത്. ഷൂട്ടിംഗ് കണ്ടുനിന്നവര്‍ ഒരു നിമിഷം ഞെട്ടിയെങ്കിലും സിനിമയിലെ ഒരു രംഗത്തിന്‍റെ ചിത്രീകരണമായിരുന്നു അതെന്ന് പിന്നീടാണ് എല്ലാവര്‍ക്കും മനസിലായത്.