മുത്തയ്യ മുരളീധരന്റെ ജീവചരിത്ര സിനിമയില്‍ നിന്ന് വിജയ് സേതുപതി പിന്മാറി

ശ്രീനു എസ്

ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (07:26 IST)
മുത്തയ്യ മുരളീധരന്റെ ജീവചരിത്ര സിനിമയില്‍ നിന്ന് വിജയ് സേതുപതി പിന്മാറി. 800 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ തമിഴ് നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായി. സിനിമയില്‍ നിന്ന് പിന്മാറണമെന്ന് ആരാധകര്‍ താരത്തോട് ആവശ്യപ്പെട്ടു. ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ മുരളീധരന്‍ അനുകൂലിച്ചു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
 
സംഭവത്തില്‍ മുത്തയ്യ മുരളീധരനും സിനിമയില്‍ നിന്ന് പിന്മാറണമെന്ന് വിജയ് സേതുപതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍