ബെസ്റ്റ് ഫ്രണ്ടിന് പിറന്നാള്‍ ആശംസകളുമായി നമിത പ്രമോദ്, കണ്ണുനിറഞ്ഞ് മീനാക്ഷി !

കെ ആര്‍ അനൂപ്
ചൊവ്വ, 23 മാര്‍ച്ച് 2021 (15:17 IST)
ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ജന്മദിനമാണ് ഇന്ന്. തന്റെ പ്രിയപ്പെട്ടവരെല്ലാം പിറന്നാളാശംസകള്‍ അറിയിച്ചെങ്കിലും അതിനേക്കാള്‍ സ്‌പെഷലായി താര താരപുത്രിക്ക് ലഭിച്ച ആശംസയാണ് ശ്രദ്ധനേടുന്നത്. മറ്റാരുമല്ല നടി നമിത പ്രമോദിന്റെ വിഷസ് മീനാക്ഷിയുടെ കണ്ണുകള്‍ നനയിച്ചു.ഉറ്റ സുഹൃത്ത് കൂടിയായ നമിത പ്രമോദ് പങ്കുവെച്ച ചിത്രം വൈറലാകുകയാണ്. തോളോട് തോള്‍ ചേര്‍ന്ന് നടന്നുനീങ്ങുന്ന താരങ്ങളെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. നമിതയുടെ പോസ്റ്റിന് നന്ദിയറിയിച്ച് മീനാക്ഷി തന്നെയെത്തി. 'ലവ് മോജി'യും കണ്ണ് നിറഞ്ഞ സ്മൈലിയുമാണ് താരപുത്രി നല്‍കിയിരിക്കുന്നത്. 
 
മീനാക്ഷിയും നമിതയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം രണ്ടുപേരും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നാദിര്‍ഷായുടെ മകള്‍ ആയിഷയുടെ വിവാഹത്തിനെത്തിയ താര പുത്രിയുടെയും നമിതയുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article