കോടികള്‍ പോക്കറ്റില്‍ വീഴും, അല്ലു അര്‍ജുന്‍ മാതൃക സ്വീകരിച്ച് നാഗാര്‍ജുനനെയും, മലയാളത്തിലെ പൊറിഞ്ചു തെലുങ്കിലേക്ക് എത്തുമ്പോള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 2 ജനുവരി 2024 (09:21 IST)
മലയാളത്തില്‍ പിറന്ന വലിയ ഹിറ്റായിരുന്നു ജോഷിയുടെ പൊറിഞ്ചു മറിയം ജോസ്. ജോജു ജോര്‍ജിന്റെ കരിയറില്‍ വഴിതിരുവായി മാറിയ ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. നാഗാര്‍ജുന നായകനാവുന്ന ചിത്രം ജനുവരി 14ന് റിലീസ് ചെയ്യും.നാ സാമി രംഗ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറും നേരത്തെ പുറത്തുവന്നതാണ്. 
 
സിനിമയ്ക്കായി നാഗാര്‍ജുന വാങ്ങുന്ന പ്രതിഫലമാണ് ചര്‍ച്ചയാകുന്നത്. പുഷ്പ രണ്ടാം ഭാഗത്തിനായി അല്ലു അര്‍ജുന്‍ വാങ്ങുന്ന പ്രതിഫല രീതിയാണ് നാഗാര്‍ജുന സ്വീകരിച്ചിരിക്കുന്നത്. അതായത് നടന്‍ സിനിമയ്ക്ക് പ്രതിഫലമായി നിര്‍മാതാവിന്റെ കൈയില്‍നിന്ന് ഒന്നും വാങ്ങില്ല. പകരം നടന്‍ വരുമാനം കണ്ടെത്തുന്നത് മറ്റൊരു മാര്‍ഗ്ഗത്തിലൂടെയാണ്.
 
സിനിമയുടെ ലാഭത്തില്‍ നിന്നാണ് നാഗാര്‍ജുനയ്ക്ക് പ്രതിഫലം. ആന്ധ്രയിലെ ആറ് പ്രദേശങ്ങളിലെ വിതരണ അവകാശം നടന് ലഭിക്കും. വലിയ ബിസിനസ് നടക്കുന്ന ഇടങ്ങളാണ് .നൈസാം അടക്കമുള്ള ഇടങ്ങളില്‍ വന്‍ കളക്ഷന്‍ നേടാന്‍ സാധ്യതയുണ്ട്. 40 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ഇവിടെനിന്ന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 60 കോടി ആകെ നേടിയാല്‍ തന്നെ സിനിമ വന്‍ ലാഭത്തില്‍ ആകും.ഡിജിറ്റല്‍-സാറ്റലൈറ്റ് ഡീലിലൂടെ നിര്‍മ്മാതാവിന് വലിയൊരു തുക ലഭിക്കും. ഇതേ രീതി തന്നെയാണ് പുഷ്പ രണ്ടാം ഭാഗത്തിനായി അല്ലു അര്‍ജുന്‍ സ്വീകരിച്ചതും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article