പുഷ്പ 2 പ്രദർശനത്തിനിടെ 'ദുരൂഹ സ്പ്രേ' അടിച്ച് അജ്ഞാൻ; ചുമച്ചും ഛർദിച്ചും പ്രേക്ഷകർ, അന്വേഷണം

നിഹാരിക കെ എസ്
വെള്ളി, 6 ഡിസം‌ബര്‍ 2024 (12:25 IST)
മുംബൈ: പുഷ്പ 2ദ് റൂളിന്റെ പ്രദര്‍ശനത്തിനിടെ മുംബൈ ബാന്ദ്രയിലെ തീയറ്ററിലെ പ്രദര്‍ശനം തടസപ്പെട്ടിരുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. പ്രദര്‍ശനത്തിനിടെ കാണികളിലൊരാള്‍ അസഹ്യമായ സ്‌പ്രേ അടിച്ചതിനെ തുടര്‍ന്നാണ് പ്രദര്‍ശനം തടസ്സപ്പെട്ടത്. ആദ്യപകുതിക്ക് ശേഷമായിരുന്നു ഈ സംഭവം. 20 മിനിറ്റോളം സിനിമ നിർത്തിവെയ്‌ക്കേണ്ടി വന്നു. സിനിമ കാണാനെത്തിയവര്‍ക്ക് ചുമ, തൊണ്ടവേദന, ഛര്‍ദില്‍ എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണിത്.
 
ഇടവേളക്ക് ശേഷമായിരുന്നു അജ്ഞാതന്‍ തീയറ്ററില്‍ സ്‌പ്രേ അടിച്ചത്. തുടര്‍ന്ന് 20മിനിറ്റിലേറെ നേരം പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടി വന്നു. 'ഇടവേള സമയത്ത് ഞങ്ങള്‍ പുറത്തിറങ്ങി, അതിന് ശേഷം അകത്തേക്ക് കയറിയപ്പോഴാണ് സിനിമ കാണാനെത്തിയവരില്‍ ആരോ സ്‌പ്രേ അടിച്ചത്. തുടര്‍ന്ന് 20 മിനിറ്റോളം സിനിമ നിര്‍ത്തിവച്ചു' ദീന്‍ ദയാല്‍ തന്റെ അനുഭവം പങ്കുവച്ചു.
 
സ്‌പ്രേ അടിച്ചതിനെ തുടര്‍ന്ന് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ ബാത്ത് റൂമില്‍ പോയി ഛര്‍ദിച്ചതായും ദീന്‍ ദയാല്‍ പറഞ്ഞു. ഏറെ നേരം തീയറ്ററിന്റെ വാതില്‍ തുറന്നിട്ട ശേഷമാണ് അസഹ്യമായ ഗന്ധം മാറിയത്. തുടര്‍ന്നാണ് ചിത്രം പുനഃരാരംഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article