'ഞാൻ പറഞ്ഞത് സത്യം, എനിക്ക് പേടിയില്ല': പേളി തന്നെ ആ നടിയെന്ന് മറീന മൈക്കിൾ

നിഹാരിക കെ എസ്

വെള്ളി, 6 ഡിസം‌ബര്‍ 2024 (10:45 IST)
ഒരു ചാനൽ ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ മോശം അനുഭവം അടുത്തിടെ നടി മെറീന മൈക്കിൾ കുരിശിങ്കൽ വെളിപ്പെടുത്തിയിരുന്നു. താനാണ് ​ഗസ്റ്റായി വരുന്നതെന്ന് അറിഞ്ഞപ്പോൾ അതുവരെ ഷോയിൽ ആങ്കറിങ് ചെയ്തിരുന്ന അവതാരക അതിൽ നിന്നും പിന്മാറി എന്നായിരുന്നു മെറീന പറഞ്ഞത്. തന്നേപ്പോലെ രൂപസാദൃശ്യമുള്ളയാളാണ് അവരെന്നും മെറീന പറഞ്ഞിരുന്നു. മെറീന പേര് വെളിപ്പെടുത്തിയിയല്ലെങ്കിലും പേളി മാണിയാണ് ആ അവതാരകയെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി. 
 
നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പേളി മെറീനയെ വിളിച്ച് അധിക്ഷേപിച്ച് സംസാരിച്ചു. മെറീനയാണ് ഇക്കാര്യം ആരോപിച്ചത്. ഈ വിഷയത്തിൽ വ്യക്തത വരുത്തി നടി രംഗത്ത്. തനിക്കുണ്ടായ അനുഭവമാണ് പറഞ്ഞതെന്നും ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ താൽപര്യമില്ല എന്നും മറീന പറയുന്നു. മനോരമ ഓൺലൈനോടായിരുന്നു നടിയുടെ പ്രതികരണം.
 
തെറിവിളികൾ എനിക്ക് പുതിയതൊന്നുമല്ല. പലതും തുറന്നു പറയുമ്പോൾ ഇതു സംഭവിക്കാറുള്ളതാണ്. ഞാൻ പറഞ്ഞതിൽ സത്യം ഉള്ളതുകൊണ്ട് എനിക്ക് പേടിയില്ല എന്നാണ് മെറീന പറയുന്നത്. ആദ്യത്തെ അഭിമുഖം വൈറലായതോടെ പേളി മറ്റൊരാളുടെ ഫോണിൽ നിന്നും മറീനയെ വിളിച്ചു. തന്റെ ഭാഗങ്ങൾ ന്യായീകരിക്കാൻ ശ്രമിച്ച പേളിയോട് മെറീന ചില ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ, പേളിക്ക് ഇതിനൊന്നും മറുപടി ഉണ്ടായിരുന്നില്ല. ഇതോടെ, പേളിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍