നടൻ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കർ, സംഗീത സംവിധായകൻ ദീപക്ക് ദേവ് എന്നിവർ സിനിമ രംഗത്ത് നിന്നും വിവാഹത്തിന് എത്തിയിരുന്നു. അതേസമയം, ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിൽ സുഷിൻ തന്റെ ജീവിത പങ്കാളിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ജയറാമിന്റെ കുടുംബവുമായി സുഷിന് അടുത്ത ബന്ധമാണുള്ളത്.