'സാമ്പത്തികമായി ഒന്നും ഇല്ലാത്ത ഫാമിലിയാണ്,അമ്മയ്ക്ക് കാസര്‍ഗോഡിന് പുറത്തൊരു ലോകമുണ്ടെന്ന് പോലും അറിയില്ല';കുടുംബത്തെക്കുറിച്ച് നടന്‍ രാജേഷ് മാധവന്‍

കെ ആര്‍ അനൂപ്

ബുധന്‍, 15 മെയ് 2024 (10:49 IST)
Rajesh Madhavan
ക്യാമറയ്ക്ക് പിന്നില്‍ തുടങ്ങി അഭിനയ ലോകത്തേക്ക് എത്തിയപ്പോള്‍ നടന്‍ രാജേഷ് മാധവന്‍ മലയാളം സിനിമയില്‍ തിരക്കുള്ള താരമായി മാറി. മിന്നല്‍ മുരളിയിലെ 'മാറാലഹ' മുതല്‍ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ 'ആയിരം കണ്ണുമായി' വരെ മലയാളികളെ നിര്‍ത്താതെ ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ് രാജേഷ് മാധവന്‍.'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'എന്ന സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് നിലവില്‍ താരം. ഇപ്പോഴിതാ തന്റെ കുടുംബ വിശേഷങ്ങള്‍ കൂടി പങ്കുവെച്ചിരിക്കുകയാണ് നടന്‍.
 
'സാമ്പത്തികമായി അങ്ങനെ ഒന്നും ഇല്ലാത്ത ഫാമിലിയാണ്. അച്ഛന്‍ മാത്രം ജോലി ചെയ്തിട്ടുള്ള വരുമാനമൊക്കെ ഉണ്ടായിരുന്നുള്ളൂ. അമ്മയ്ക്ക് കാസര്‍ഗോഡിന് പുറത്തൊരു ലോകമുണ്ടെന്ന് അറിയില്ല എന്നപോലെയാണ് അമ്മ. അച്ഛന്‍ എങ്ങനെയോ സെന്‍സിബിള്‍ ആയിട്ടാണ് ഞങ്ങളോട് പെരുമാറിയിട്ടുള്ളത്, മക്കളുടെ കാര്യത്തിലൊക്കെ ഇടപെട്ടിട്ടുള്ളത്. അച്ഛന്‍ ഒരു ദിവസം എന്റെ അടുത്ത് പറഞ്ഞത്... അതുവരെ സഹിച്ചു, ഭയങ്കരമായിട്ട് സഹിച്ചു അവസാനം ഒരു ഘട്ടത്തില്‍ പറഞ്ഞു,
 
'ഇത് ഇങ്ങനെ പോയാല്‍ പറ്റുമെന്ന് തോന്നുന്നില്ല. തീരെ പറ്റാണ്ടായി ജോലി ചെയ്യാന്‍, നീ എന്തെങ്കിലും നോക്കിയാലേ ശരിയാകുള്ളൂ.',ഞാന്‍ അത് അച്ഛനോട് പറയിപ്പിച്ചു. അങ്ങനെ ഒന്ന് പറഞ്ഞു. ഒരിക്കല്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. ബാക്കി എല്ലാ സമയത്തും അച്ഛന് ഇവന്‍ എന്നെങ്കിലും രക്ഷപ്പെടുമെന്ന വിശ്വാസമായിരുന്നു. അത് പക്ഷേ ഇപ്പോള്‍ ഹാപ്പിയാണ്.',-രാജേഷ് മാധവന്‍ പറഞ്ഞു.
 
നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ് രാജേഷ് മാധവന്‍. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.റാണി പത്മിനി,മഹേഷിന്റെ പ്രതികാരം, മായാനദി, മാമാങ്കം, പൂഴിക്കടകന്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 സിനിമകളിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
 
അസ്തമയം വരെ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൂടിയായിരുന്നു ഇദ്ദേഹം. 2015ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' .

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍