ബാംഗ്ലൂര്‍ ഡേയ്‌സ് മുതല്‍ ആര്‍.ഡി. എക്‌സ് വരെ, മിന്നല്‍ മുരളി നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന് 10 വയസ്സ് !

കെ ആര്‍ അനൂപ്

ശനി, 16 സെപ്‌റ്റംബര്‍ 2023 (10:57 IST)
ബാംഗ്ലൂര്‍ ഡേയ്‌സ് മുതല്‍ ആര്‍.ഡി. എക്‌സ് വരെ 6 സിനിമകള്‍ അക്കൂട്ടത്തില്‍ മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിയും... പറഞ്ഞുവരുന്നത് സിനിമ നിര്‍മ്മാണ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിനെ കുറിച്ചാണ്. പത്താം വാര്‍ഷികം ആഘോഷിക്കുന്ന വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഇന്ന് തങ്ങളുടെ ഏഴാമത്തെ സിനിമയെ കുറിച്ചുള്ള പ്രധാന അപ്‌ഡേറ്റ് കൈമാറും. ആന്റണി വര്‍ഗീസ് ആണ് നായകന്‍.
കൊല്ലം ആസ്ഥാനമാക്കി 2014 ലാണ് സോഫിയ പോള്‍ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് എന്ന നിര്‍മ്മാണ കമ്പനി ആരംഭിച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സ് (2014) നിര്‍മ്മിച്ചു കൊണ്ടായിരുന്നു തുടക്കം.50 കോടി നേടിക്കൊടുക്കാന്‍ ദുല്‍ഖര്‍ ചിത്രത്തിനായി.
 
ജിബു ജേക്കബ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍(2017), 50 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം വന്‍വിജയം നിര്‍മ്മാതാക്കള്‍ക്ക് സമ്മാനിച്ചു. ബിജു മേനോന്‍ നായകനായ പടയോട്ടം എന്ന കോമഡി റോഡ് മൂവിയാണ് പിന്നാലെ വന്നത്. പിന്നെ മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മിന്നല്‍ മുരളി ഒ.ടി.ടി റിലീസായി. ഒടുവില്‍ ഓണം പിന്നെ ആ .ഡി.എക്‌സ്.
 
 

ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരം (2016) ആയിരുന്നു അവരുടെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍