മുൻപ് പല തവണ മാതാ അമൃതാനന്ദമയിയുടെ സ്‌നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും വാതോരാതെ സംസാരിച്ച ആളാണ് മലയാളത്തിന്റെ സ്വന്തം താരം മോഹൻലാൽ. അതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള ആത്‌മീയ ബന്ധം പ്രസിദ്ധമാണ്. ഇന്ന് അമൃതാനന്ദമയിയുടെ ജന്മദിനമാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം അമൃതാനന്ദമയിയ്‌ക്ക് മോഹൻലാൽ നേർന്ന ജന്മദിനാശംസകൾ ആണ്. 'എന്റെ അമ്മയ്ക്ക് ഈ മകന്റെ പിറന്നാൾ ആശംസകൾ' എന്ന ക്യാപ്‌ഷനോടെ അമൃതാനന്ദമമിയുടെ കൂടെ നിൽക്കുന്ന ഒരു ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്.
പോസ്‌റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തുവരുന്നുണ്ട്. ചിത്രത്തിന്റെ കമന്റ് ബോക്‌സിൽ മോഹൻലാലിന്റെ ബിജെപി ചായ്‌വിനെക്കുറിച്ചുവരെ ആളുകൾ ചർച്ചചെയ്യുന്നുണ്ട്.