'എന്റെ പ്രിയ മധു സാറിന് കടലോളം സ്‌നേഹവും ജൻ‌മദിനാശംസകളും' നടൻ മധുവിന് പിറന്നാൾ കേക്കുമായി മോഹൻലാൽ !

ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (12:31 IST)
ഇന്ന് 85ആം പിറന്നാൽ ആഘോഷിക്കുന്ന നടൻ മധുവിന് പിറന്നാൾ ആശംസയുമായി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. പിറന്നാൽ കേക്കുമായി മധുവിന്റെ വീട്ടിലെത്തി കുടുംബത്തോടൊപ്പം ആഘോഷത്തിൽ പങ്കുചേർന്നാണ് മോഹൻലൽ സ്നേഹവും ആശംസയും അറിയിച്ചത്.  
 
പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മോഹൻലാൽ ഫെയിസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. 'കാലുഷ്യമില്ലാത്ത മനസ്സാണ് ദീര്‍ഘായുസ്സിനുള്ള സിദ്ധൗഷധം എന്ന് എന്നെയും നിങ്ങളേയും പഠിപ്പിക്കുന്നു ഈ വലിയ മനുഷ്യന്‍! എന്റെ പ്രിയ മധു സാറിന് കടലോളം സ്‌നേഹവും ജന്മദിനാശംസകളും.' എന്ന് മോഹൻ‌ലാൽ ഫെയിസ്ബുക്കിൽ കുറിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍