അങ്ങനെ ആ കാത്തിരിപ്പിന് വിരാമം; പ്രണവും കല്യാണിയും നായികാ നായകൻ‌മാരാകുന്നു !

ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (17:50 IST)
മോഹ‌ലാലിന്റെയും പ്രിയദർശന്റെയും കൂട്ടുകെട്ട് ഒരുപിടി മികച്ച ചിത്രങ്ങളാണ് മലയാള സിനിമക്ക് സമ്മാനിച്ചത്. ഇപ്പോഴിത അടുത്ത തലമുറയിലേക്കും അവർ ആകൂട്ടുകെട്ടിനെ കൈമാറിയിരിക്കുന്നു. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും പ്രിയദർശന്റെ മകൾ കല്യാണിയും സ്ക്രീനിൽ നായികാ നായകൻ‌മരായി എത്തുകയാണ്.
 
മലയാളി ഏറെ കാത്തിരുന്നതാണ് ഇരുവരും ഒരുമിച്ചുള്ള ഒരു സിനിമ. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ പ്രിയദർശൻ ചിത്രത്തിലൂടെയാണ് പ്രണവും കല്യാണിയും ഒന്നിക്കുന്നത്. ഇരുവർക്കും ഇത് അച്ഛന്മാരുടെ ചിത്രം കൂടിയാണ് എന്ന പ്രത്യേഗതയും ഉണ്ട്. പ്രണവിനോടൊപ്പം അഭിനയിക്കണം എന്ന് നേരത്തെ കല്യാണി ആഗ്രഹം അറിയിക്കുകയും ചെയ്തിരുന്നു. 
 
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിരക്കിലാണ് പ്രണവ് ഇപ്പൊൾ. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കല്യാണി  അരങ്ങേറ്റം കുറിച്ചത്. നവംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ് എന്നിങ്ങനെ വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍