ടോയ്‌ലെറ്റാണെന്നു കരുതി വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു, യുവാവിനെ പൊലീസ് പിടികൂടി

ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (15:30 IST)
പാട്‌ന: വിമാനയാത്രക്കിടെ ടോയ്‌ലെറ്റെന്ന് കരുതി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ പൊലീസ് പിടികൂടി. 150 യാത്രകാരുമായി ഡൽഹിയിൽ നിന്നും പാ‍ട്നയിലേക്ക് പോയ ഗോ എയര്‍ വിമാനത്തിൽ ശനിയാഴ്ചയാ‍ണ് സംഭവം ഉണ്ടായത്. ആദ്യമായി വിമാനത്തിൽ യാത്ര ചെയ്ത യുവാവാണ് അപദ്ധം കാരണം പിടിയിലായത്.
 
വിമാനത്തിലെ ടൊയ്‌ലറ്റാണെന്ന് കരുതിയാണ് യുവാവ് പിന്നിലെ വാതിൽ തുറക്കാൻ ശ്രമിച്ചത്. വതിൽതുറക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽ‌പെട്ട മറ്റു യാത്രക്കാർ ക്യാബിൻ ക്രൂവിനെ വിവരമറിയിക്കുകയായിരുന്നു. 
 
വിമാനം പാറ്റ്നയിലെത്തിയതോടെ ഇയാളെ സി ഐ എസ് എഫിനു കൈമാറി. അബദ്ധം പറ്റിയതാണെന്ന് മനസിലായതോടെ യുവാവിനെ വിട്ടയക്കുകയായിരുന്നു. അജ്മീറിലെ ഒരു സ്വകാര്യ ബസിലെ ജീവനക്കാരനാണ് യുവാവ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍