മോഹൻലാൽ പുതിയ ഗെറ്റപ്പിൽ; ഡ്രാമയുടെ രസകരമായ ടീസർ പുറത്ത്

Webdunia
ശനി, 30 ജൂണ്‍ 2018 (10:37 IST)
ലോഹത്തിനു ശേഷം മോഹൻലാലും രഞ്ജിത്തും ഒന്നിക്കുന്ന 'ഡ്രാമ'യുടെ ടീസർ പുറത്തുവിട്ടു. ചിത്രത്തിൽ വ്യത്യസ്‌തമായൊരു ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. കണ്ണടവെച്ചുള്ള മോഹൻലാലിന്റെ ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രം ആഗസ്‌റ്റ് 24-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ലണ്ടൻ ആണ്.
 
ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും വര്‍ണ്ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എൻ‍. പി, എൻ‍. കെ. നാസര്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത് സേതുവാണ് അനു സിത്താര, ജ്യുവല്‍ മേരി,കനിഹ എന്നിവർ നായികമാരായി എത്തുന്ന സിനിമയിൽ മണിയൻപിള്ള രാജുവിന്റെ മകനായ നിരഞ്ജനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
 
സംവിധായകരായ ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവർ ചിത്രത്തിൽ വേഷമിടുന്നതും പ്രത്യേകതയാണ്. കലാഭവന്‍ ഷാജോണും‍ ഷാലിന്‍ സോയയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. പ്രശാന്ത് രവീന്ദ്രനാണ് സിനിമക്കായി ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ റിലീസാണ് ചിത്രം ചിത്രം തീയറ്ററുളിലെത്തിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article