‘ലാലേട്ടനെ തൊട്ടുകളിച്ചാൽ അവരുടെ തല വെട്ടും’ - ആലപ്പുഴയിലും കൊച്ചിയിലും അഴിഞ്ഞാടി മോഹൻലാൽ ഫാൻസ്

Webdunia
ശനി, 30 ജൂണ്‍ 2018 (08:43 IST)
അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. വിഷയത്തിൽ ഏറ്റവും അധികം പ്രതിഷേധം ഉയരുന്നത് അമ്മയുടെ പ്രസിഡന്റ് ആയ മോഹൻലാലിന് നേരെയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസും എഐവൈഎഫും മോഹൻലാലിന്റെ കോലം കത്തിച്ചിരുന്നു.
 
ഇപ്പോഴിതാ, കോലം കത്തിച്ചവർക്കെതിരെ കൊലവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ ഫാൻസ്. കൊച്ചിയിലും ആലപ്പുഴയിലുമാണ് പ്രകടനം നടന്നത്. കൊലവിളി മുദ്രാവാക്യവുമായാണ് ഫാൻസുകാരുടെ പ്രകടനം നടന്നത്. 
 
എഐവൈഎഫിനും മഹിളാ കോണ്‍ഗ്രസിനുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചാണ് പ്രകടനം നടന്നത്. നൂറുകണക്കിന് ആളുകളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു പ്രകടനം. ഐവൈവൈഎഫ് നേതാക്കളുടെ തലവെട്ടുമെന്നായിരുന്നു മുദ്രാവാക്യം. മോഹന്‍ലാല്‍ നെഞ്ചിനകത്തെ റോസാപ്പൂവാണെന്നും തൊട്ടുകളിച്ചാല്‍ കയ്യും കാലും വെട്ടുമെന്നുമായിരുന്നു ഭീഷണി മുദ്രാവാക്യം. 

അനുബന്ധ വാര്‍ത്തകള്‍

Next Article