ബോഡിഷേമിങ് അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ലാലേട്ടൻ; വൈറലായി വീഡിയോ

തുമ്പി എബ്രഹാം
വ്യാഴം, 3 ഒക്‌ടോബര്‍ 2019 (11:48 IST)
പ്രിയദർശൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ഒരു ലോക്കെഷൻ ചിത്രം പുറത്ത് വന്നിരുന്നു. നടൻ സിദ്ദിഖിനൊപ്പം മരക്കാറുടെ വേഷത്തിൽ കസേരയിൽ ഇരിക്കുന്ന മോഹൻലാലിന്റെ ചിത്രമായിരുന്നു പുറത്ത് വന്നത്. മോഹൻലാലിന്റെ വണ്ണവും വയറുമായിരുന്നു വിമർശകരുടെ പ്രശ്നം. അതിരു കടന്ന ബോഡിഷേമിങ് പ്രയോഗങ്ങളായിരുന്നു പലരും നടത്തിയത്. 
 
എന്നാൽ തനിക്കെതിരെ സോഷ്യൽമീഡിയയിൽ നിറഞ്ഞ പരിഹാസങ്ങൾക്കും ബോഡിഷെ‌യ്മിങ് കമന്റുകൾക്കും  മറുപടിയായി രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻ‌ലാൽ. പരിഹസിച്ചവർക്കായി തന്റെ വർക്ക് ഔട്ട് ചിത്രങ്ങളും വീഡിയോകളും പുറത്ത് വിട്ടാണ് താരത്തിന്റെ മറുപടി. 

അനുബന്ധ വാര്‍ത്തകള്‍

Next Article