500 ലധികം തവണ കാണാനുള്ള മോഹൻലാൽ സിനിമ!

നിഹാരിക കെ.എസ്

വ്യാഴം, 19 ഡിസം‌ബര്‍ 2024 (13:42 IST)
മോഹൻലാലിന്റെ എക്കാലത്തെയും മികച്ച പ്രകടനങ്ങളുടെയും മികച്ച സിനിമകളുടെയും ലിസ്റ്റിൽ തൂവാനത്തുമ്പികൾ ഉണ്ടാകും. 1987 ൽ റിലീസ് ആയ ഈ ചിത്രം സംവിധാനം ചെയ്തത് പത്മരാജൻ ആയിരുന്നു. പത്മരാജൻ മാജിക് തന്നെയാണ് ഈ സിനിമയെ ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും മികച്ച സിനിമയാണ് നിലനിർത്താൻ കാരണം. തൂവാനത്തുമ്പികൾ 500 ലധികം തവണ കണ്ടവരെ തനിക്കറിയാമെന്ന് മോഹൻലാൽ പറയുന്നു. 
 
തിയേറ്ററിൽ പരാജയമായി സിനിമയെ പിന്നീട് പ്രേക്ഷകന് ക്ലാസിക്ക് ചിത്രമായി വാഴ്ത്തുകയായിരുന്നു. ആ സിനിമ 500 ലധികം പ്രാവശ്യം കണ്ടവരെ തനിക്കറിയാമെന്നും അത്രയും പ്രാവശ്യം കാണാൻ പ്രേരിപ്പിക്കുന്ന ഒരു മാജിക് ആ സിനിമയ്ക്ക് ഉണ്ടെന്നുമാണ് മോഹൻലാൽ പറയുന്നത്. തൂവാനത്തുമ്പിൽ ഒരു കൾട്ട് ക്ലാസിക് സിനിമയാണെന്ന് പറഞ്ഞ മോഹൻലാൽ, ഒരു അഭിനേതാവിന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ അത്തരം സിനിമകൾ ഉണ്ടാവുകയുള്ളൂ ഇന്നും പറഞ്ഞു.
 
ഇന്നും തൂവാനത്തുമ്പികളെ കുറിച്ച് ആളുകൾ പറയുന്നുണ്ടെങ്കിൽ അതിന് കാരണം, ആ കഥാപാത്രമാണെന്നും അല്ലാതെ മോഹൻലാൽ അല്ലെന്നും താരം പറയുന്നു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍