Mohanlal and Jithu Madhavan
രോമാഞ്ചം, ആവേശം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാകും. ജിത്തു മാധവന്‍ ചിത്രത്തിനായി മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്. മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും ജിത്തു മാധവന്‍ സിനിമയില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക.