Mohanlal - Prithviraj Movie: ട്രാക്കൊന്ന് മാറ്റാം; സ്വപ്‌ന കൂട്ടുകെട്ട് വീണ്ടും, 'ബ്രോ ഡാഡി' പോലൊരു കോമഡി പടം

രേണുക വേണു

വ്യാഴം, 15 മെയ് 2025 (10:01 IST)
Mohanlal - Prithviraj Movie: ലൂസിഫര്‍ മൂന്നാം ഭാഗം ചെയ്യും മുന്‍പ് മറ്റൊരു പ്രൊജക്ടിനായി മോഹന്‍ലാലും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്നു. 'ബ്രോ ഡാഡി' പോലെ കുടുംബപശ്ചാത്തലത്തില്‍ ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആണ് ഇത്തവണ പൃഥ്വിരാജിന്റെ മനസില്‍. 
 
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രായേല്‍' ചിത്രീകരണം ആരംഭിക്കാന്‍ വൈകും. ഈ പശ്ചാത്തലത്തിലാണ് മറ്റൊരു സിനിമയ്ക്കായി ലാലും പൃഥ്വിരാജും ഒന്നിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുക. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. 
 
മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒന്നിച്ചത് ലൂസിഫറിനു വേണ്ടിയാണ്. വന്‍ വിജയമായ ഈ ചിത്രത്തിനു പിന്നാലെ 'ബ്രോ ഡാഡി'ക്കായി ഇരുവരും വീണ്ടും ഒന്നിക്കുകയായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ബ്രോ ഡാഡിയും പ്രേക്ഷക പ്രശംസ നേടി. അതിനുശേഷമാണ് എമ്പുരാന്‍ റിലീസ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍