'ഞങ്ങൾ അത് ചെയ്യുക തന്നെ ചെയ്യും, അങ്ങനെ ഒരു ദിവസം വരും': ഹേറ്റേഴ്‌സിനോട് നയൻതാര പറയുന്നു

നിഹാരിക കെ.എസ്

ബുധന്‍, 14 മെയ് 2025 (10:08 IST)
തമിഴകത്ത് കൊട്ടിഘോഷിക്കപ്പെട്ട വിവാഹങ്ങളിൽ ഒന്നായിരുന്നു നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹതരായത്. അടുത്തിടെ കരിയറിൽ വലിയ ഹിറ്റുകളൊന്നും നയൻതാരയുടെ പേരിലില്ല. സോഷ്യൽ മീഡിയയിലും നയൻസിന് നല്ല കാലമല്ല. ധനുഷിനെതിരെ രംഗത്ത് വന്നതിന് പിന്നാലെ നയൻതാരയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. 
 
ഇപ്പോഴിതാ, ഭർത്താവ് വിഘ്നേഷ് ശിവനുമൊത്ത് ഒരുമിച്ച് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞ നയൻതാര, 
തങ്ങൾ അത് ചെയ്യുക തന്നെ ചെയ്യുമെന്നും അങ്ങനെ ഒരു ദിവസം വരുമെന്നും ഉറപ്പിച്ച് പറയുന്നു. ഈ വെറുക്കുന്നവർക്കെല്ലാം മറ്റ് മാർഗമൊന്നുമില്ലാതെ വിക്കിയെക്കുറിച്ചും എന്നെക്കുറിച്ചും വീണ്ടും നല്ല കാര്യങ്ങൾ മാത്രം എഴുതാൻ തുടങ്ങേണ്ടി വരുമെന്നും നയൻ‌താര തന്റെ ഹേറ്റേഴ്‌സിനോട് പറയുന്നു.
 
'എന്റെയും വിഘ്‌നേഷിന്റെയും കാര്യത്തിൽ ഞാൻ ഡോക്യുമെന്ററിയിൽ പറഞ്ഞതുപോലെയാണ് കാര്യങ്ങൾ ഞങ്ങളുടെ റിലേഷൻഷിപ്പിൽ ആദ്യ സ്റ്റെപ്പ് എടുത്തത് ഞാനാണ്. എന്റെ ജീവിതത്തിൽ മുമ്പ് ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല. റിലേഷൻഷിപ്പിൽ ആദ്യ സ്റ്റെപ്പ് എടുക്കുക എന്നതിൽ അതുവരെ ഞാൻ വളരെ ഇ​ഗോയിസ്റ്റിക്കായിരുന്നു. പക്ഷെ വിക്കിയുടെ കാര്യത്തിൽ ഞാൻ ആദ്യ സ്റ്റെപ്പ് എടുക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നി. ഞാൻ ആദ്യം ആ നീക്കം നടത്തിയില്ലെങ്കിൽ എനിക്ക് അവനെ ഇഷ്ടമാണെന്ന് വിക്കിക്ക് മനസിലാകില്ലെന്നും എനിക്ക് തോന്നി', നയതര പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍