തൃഷ മലയാളത്തിൽ അധികം സിനിമകൾ ചെയ്യാത്തത് പ്രതിഫലം കുറവ് ആയതുകൊണ്ട്?: സബിത ജോസഫ്

നിഹാരിക കെ.എസ്

തിങ്കള്‍, 5 മെയ് 2025 (10:07 IST)
നടി തൃഷയുടെ 42 ആം പിറന്നാൾ ആയിരുന്നു ഇന്നലെ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് തൃഷ അഭിനയിക്കുന്നത്. തമിഴിൽ നടി അ‌ടുത്തിടെ ചെയ്ത സിനിമകളെല്ലാം സൂപ്പർതാരങ്ങൾക്കൊപ്പമാണ്. റിലീസ് ചെയ്യാനിരിക്കുന്ന ത​ഗ് ലെെഫിൽ കമൽ ഹാസനാണ് നായകൻ. അടുത്ത സിനിമ സൂര്യയ്‌ക്കൊപ്പമാണ്. ഒരുകാലത്ത് തെലുങ്കിലും തിരക്കുള്ള നടിയായിരുന്നു തൃഷ. എന്നാൽ പിന്നീട് തൃഷയെ തെലുങ്ക് സിനിമകളിൽ കാണാതായി.
 
നടിയെ ഒതുക്കിയതാണെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാലിപ്പോൾ തമിഴ് ഫിലിം ജേർണലിസ്റ്റ് സബിത ജോസഫ് ഈ വാദത്തെ എതിർക്കുന്നു. തൃഷയെ ഒതുക്കിയതല്ല. തെലുങ്ക് സിനിമാ ലോകം വ്യത്യസ്തമാണ്. ഇതിന് ഇത്ര എന്നൊക്കെ ചിലപ്പോൾ നേരിട്ട് പറയും. നായികയാണെങ്കിൽ സംവിധായകനും ഹീറോയ്ക്കും അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പറയാറുണ്ട് എന്നും സബിത പറയുന്നു. മലയാളത്തിൽ തൃഷ അധികം സിനിമകൾ ചെയ്തിട്ടില്ല. കാരണം കുറച്ച് പ്രതിഫലമേ ലഭിക്കൂയെന്നും സബിത ജോസഫ് പറയുന്നു.  
 
അതേസമയം, ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഹെയ് ജൂഡ് എന്ന സിനിമയിലൂടെയാണ് തൃഷ മലയാളത്തിൽ തുടക്കം കുറിക്കുന്നത്. പിന്നീട് റാം എന്ന സിനിമയിലും അഭിനയിച്ചു. എന്നാൽ ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍