മോഹൻലാൽ വിളിച്ചാൽ ആ നടി ഓടിയെത്തും, മലയാളത്തിൽ അഭിനയിക്കുകയും ചെയ്യും!

Webdunia
തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (15:47 IST)
താരരാജാക്കന്മാർ ആയ മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിക്കാൻ ആഗ്രഹമില്ലാത്തവർ ആരാണുള്ളത്. അക്കൂട്ടത്തിൽ ഒരാളാണ് തമിഴ് നടി ലക്ഷ്മി മേനോൻ. മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള ഒരു അവസരത്തിനായി താൻ കാത്തിരിക്കുകയാണെന്ന് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. മലയാളിയാണെങ്കിലും ലക്ഷ്മി തിളങ്ങിയത് തമിഴ് സിനിമകളിലാണ്. അഭിനയിച്ചതിൽ മിക്ക സിനിമയും സൂപ്പർ ഹിറ്റുകളാണ്.
 
എന്തുകൊണ്ടാണ് മലയാളത്തിലേക്ക് വരാത്തതെന്ന് ചോദിക്കുന്നവരോട് '' ഒരു നല്ല അവസരത്തിനായി താൻ കാത്തിരിക്കുകയാണ്'' എന്നാണ് നടിയ്ക്ക് പറയാനുള്ളത്. തമിഴില്‍ എത്ര തിരക്കുണ്ടായാലും മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം ഒരു അവസരം കിട്ടിയാല്‍ താന്‍ ഓടി വരും എന്ന് ലക്ഷ്മി മേനോന്‍ പറയുന്നു. ലാലേട്ടനൊപ്പം ഒരു ചിത്രം എന്നത് എല്ലാവരേയും പോലെ തന്റേയും സ്വപ്‌നമാണ്. ഞാൻ വലിയ ലാലേട്ടൻ ഫാനാണ് എന്നും ലക്ഷ്മി പറയുന്നു.
 
രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോന്‍ സിനിമാ ലോകത്തെത്തിയത്. പിന്നീട് അവസരങ്ങൾ ലഭിച്ചപ്പോൾ താരം തമിഴിലേക്ക് പോയി. തിരക്കിനിടയിലും മലയാളത്തിൽ ഒരു അവസരം ലഭിച്ചപ്പോൾ അവതാരം എന്ന ദിലീപ് ചിത്രത്തിലൂടെ തിരികെയെത്തി. എന്നാൽ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതോടെ  ലക്ഷ്മിയ്ക്ക് പിന്നെ മലയാളത്തില്‍ നിന്ന് അവസരങ്ങളൊന്നും വന്നില്ല. 
Next Article